ന്യൂഡല്‍ഹി : പൂച്ചക്കുട്ടികളെ കൊന്ന് പരീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന പാഠപുസ്തകത്തിനെതിരെ വ്യാപക പ്രതിഷേധം.ഡല്‍ഹിയില്‍ നാലാംക്ലാസ് കുട്ടികള്‍ക്കായുള്ള പാഠപുസ്തകത്തിലാണ് വിവാദ പാഠഭാഗം ഉള്ളത്.വായുവില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് കുട്ടികളെ പഠിപ്പിക്കുന്ന പാഠഭാഗത്താണ് ഇത്തരമൊരു പരീക്ഷണം നടത്താന്‍ കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
”ജീവനില്ലാത്ത ഒന്നിനും അധികസമയം ജീവിക്കാന്‍ കഴിയില്ല.അതുകൊണ്ടു ഒരു പൂച്ചക്കുട്ടിയെ നിങ്ങൾ ഒരു ചെറിയ മരപ്പെട്ടിക്കുള്ളിൽ അടച്ചു വെക്കണം വായു സഞ്ചാരം ഉണ്ടാവാൻ പാടില്ല, കുറച്ചു കഴിഞ്ഞു തുറന്നു നോക്കിയാൽ പൂച്ച കുഞ്ഞു ചത്തുപോയതായി കാണാം എന്നാണു പാഠഭാഗത്തിന്റെ ആശയം.രക്ഷകർത്താക്കൾ ഈ പാഠഭാഗം ശ്രദ്ധിച്ചതോടെ പ്രതിഷേധവുമായി എത്തുകയും സംഭവം വിവാദമാകുകയുമായിരുന്നു.പരാതിയെ തുടർന്ന് പാഠപുസ്തകത്തിന്റെ അച്ചടിയും വിതരണവും നിർത്തിവെച്ചു.
Post Your Comments