മുംബൈ: താമസിക്കുന്ന ഹോട്ടലിലെ റസ്റ്റോറന്റില്‍ നിന്ന് ലഭിക്കുന്ന സൗജന്യ ഭക്ഷണം മുറിയിലേക്കോ പുറത്തേക്കോ കൊണ്ടുപോകരുതെന്ന് എയർ ഇന്ത്യ ജീവനക്കാർക്ക് നിർദേശം. യര്‍ ഇന്ത്യ ജീവനക്കാര്‍ സ്ഥിരമായി പാത്രങ്ങളുമായി എത്തി ബുഫേകളില്‍ നിന്ന് ഭക്ഷണം കൊണ്ടുപോകുന്നുവെന്ന് ലണ്ടനിലെ ഹോട്ടല്‍ പരാതിപ്പെട്ടതിനെ തുടർന്നാണ് ഈ നിർദേശം. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജീവനക്കാർക്ക് നൽകിയ മുന്നറിയിപ്പിൽ കമ്പനി പറയുന്നു.
അതേസമയം ആരെങ്കിലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ സാഹചര്യം മൂലം അതിന് നിര്‍ബന്ധിതരായിട്ടാണെന്ന് ക്യാബിൻ ക്രൂ വിശദീകരിക്കുന്നു. കാരണം ഇന്ത്യയില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ രാവിലെ 7.30നോ അല്ലെങ്കില്‍ വൈകീട്ട് 6.30 ആണ് ലണ്ടനില്‍ എത്തുന്നത്. 15 മണിക്കൂറോളമുള്ള യാത്ര കാരണം തങ്ങള്‍ അത്യധികം ക്ഷീണിതരായിരിക്കുമെന്നും ഇതിന് മുമ്പ് ലണ്ടനിലെത്തുന്ന ക്രൂ മെമ്പർമാർക്ക് രണ്ട് ദിവസത്തെ വിശ്രമം ലഭിച്ചിരുന്നുവെന്നും എന്നാല്‍ നിലവില്‍ ഇത് വെറും 26മണിക്കൂര്‍ മാത്രമാണെന്നും ക്രൂ മെമ്പർമാർ പറയുന്നു. അതിനാല്‍ തന്നെ അടുത്ത യാത്രയ്ക്ക് മുമ്പ് വിശ്രമിക്കാനാകും കൂടുതല്‍ പേരും ശ്രമിക്കുന്നത് . ഇതിനിടയില്‍ പിന്നീട് കഴിക്കാന്‍ ചിലര്‍ ഭക്ഷണം എടുത്തു വെച്ചേക്കാം. എന്നാല്‍ അധികം ആളുകള്‍ ഇത് ചെയ്യാറില്ലെന്നും ജീവനക്കാർ പറയുന്നു.
Post Your Comments