വാരണാസി: ഹോംവര്‍ക്ക് ചെയ്യാത്തതിന് വിദ്യാര്‍ത്ഥിനികളെ പാവാട ഊരിപ്പിച്ച് സ്‌കൂളിന് ചുറ്റും ഓടിപ്പിച്ചതായി പരാതി.ഉത്തര്‍പ്രദേശിലെ സോനഭദ്ര ജില്ലയിലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഇലക്ട്രിസിറ്റി ബോര്‍ഡ് ജൂനിയര്‍ ഹൈസ്‌കൂളിലാണ് സംഭവം. തുടർന്ന് പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി. എട്ടാം ക്ലാസില്‍ പഠിക്കുന്ന 15 വിദ്യാര്‍ത്ഥിനികളെയാണ് സ്‌കൂളിന് ചുറ്റും ഓടിപ്പിച്ചത്. അതേസമയം ആരോപണങ്ങള്‍ പ്രധാന അധ്യാപിക മീനാ സിങ് നിഷേധിച്ചു.പവാട ഊരാന്‍ താന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടില്ലെന്നാണ് സംഭവത്തില്‍ പ്രധാന അധ്യാപികയുടെ പ്രതികരണം.
Post Your Comments