News

ശശികലയ്ക്ക് ശിക്ഷ ലഭിക്കുമെന്ന് സൂചന; സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

ചെന്നൈ: അനിധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികലയ്ക്ക് ശിക്ഷ ലഭിക്കുമെന്ന് സൂചന. ഇതോടെ തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള വി.കെ.ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി. ഗവർണർ സി.വിദ്യാസാഗർ റാവു നാളെ സമയം നൽകിയിട്ടില്ലെന്നാണ് സൂചന. ശശികലയ്‌ക്കെതിരായ അനധികൃത സ്വത്തു കേസിൽ സുപ്രീംകോടതി വിധി പറയാനിരിക്കുന്നതാണു ഊരാക്കുടുക്കായത്. ഗവർണർ സി. വിദ്യാസാഗർ റാവു അറ്റോർണി ജനറലിനോടു നിയമോപദേശം തേടിയതായാണു സൂചന. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി സ്ഥിതിഗതികൾ ചർച്ച ചെയ്ത ശേഷം ഗവർണർ മുംബൈയിലേക്കു പോയി എന്നാണ് റിപ്പോർട്ട്. അണ്ണാ ഡിഎംകെ നേതൃത്വവും സത്യപ്രതിജ്ഞയെക്കുറിച്ചു മൗനം പാലിക്കുകയാണ്.ചെന്നൈയിലെ പരിപാടികൾ റദ്ദാക്കി ഗവർണർ മുംബൈയിലേക്ക് തിരിച്ചതായി ദേശീയ മാദ്ധ്യമമായ ന്യൂസ്18 റിപ്പോർട്ട് ചെയ്തു. പോകുന്നതിനു മുൻപ് സംസ്ഥാനത്തെ സ്ഥിതികളെക്കുറിച്ച് എജിയോട് റിപ്പോർട്ട് തേടിയെന്നും വിവരമുണ്ട്. ശശികലയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കേസ് നിലനിൽക്കുന്നതിനാൽ സർക്കാരിന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ആശങ്ക ഗവർണർ അറിയിച്ചതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയേയും തോഴി ശശികലയേയും കർണ്ണാടക ഹൈക്കോടതി വെറുതെ വിട്ടത് കീഴ് കോടതി വിധിയിലെ കണ്ടെത്തലുകൾക്ക് മറുപടി നൽകാതെയായിരുന്നു. വെറുതെ വിടാനുള്ള ഒറ്റവരി ഉത്തരവിൽ എല്ലാം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. തമിഴ് ജനതയ്ക്ക് ജയലളിതയോടുള്ള താൽപ്പര്യം പരിഗണിച്ചായിരുന്നു വിധി. ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്തുള്ള ഇടപെടൽ. ഇത് നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ തീരാ കളങ്കമായിരുന്നു. വിവാദമായതോടെ കേസിൽ സുപ്രീംകോടതിയിൽ കർണ്ണാടക സർക്കാർ അപ്പീൽ നൽകി. ഈ അപ്പീലിൽ ദിവസങ്ങൾക്കുള്ളിൽ സുപ്രീംകോടതി തീരുമാനമെടുക്കും. കീഴ് കോടതിയുടെ ശിക്ഷ കോടതി ശരിവച്ചാലും ഇനി ഒന്നും സംഭവിക്കില്ല. കാരണം ജയലളിതയുടെ മരണത്തോടെ തമിഴർക്ക് കേസിനോടുള്ള മാനസികമായ താൽപ്പര്യം കുറഞ്ഞു. ശശികലയേയും കൂട്ടരേയും ശിക്ഷിച്ചാലും ആരും അക്രമത്തിന് ഇറങ്ങില്ലെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button