KeralaNews

കൈക്കൂലി വാങ്ങിയ വനിതാ എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം:കൈക്കൂലി വാങ്ങിയ വനിതാ പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍.പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. സെക്രട്ടറിയേറ്റിലെ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ച്‌ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ ഷഹനാ ബീഗത്തെയാണ് സസ്പെന്റ് ചെയ്തത്.

തിരുവനന്തപുരം പൊതുമരാമത്ത് ഇലക്ടിക്കല്‍ ഡിവിഷണല്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആണ് ഷഹാന ബീഗം.സെക്രട്ടറിയേറ്റ് പരിസരത്ത് വെച്ച്‌ കൈക്കൂലി വാങ്ങിയെന്ന വിവരം അറിഞ്ഞ മന്ത്രി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആരോപണങ്ങള്‍ ശരിയെന്ന കണ്ടെത്തിയത്.ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ പ്രവീണിനെതിരെയും നടപടി എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button