പാമ്പാടി : ജിഷ്ണു പ്രെനോയ് കൊല്ലപ്പെട്ട് ഒരു മാസം തികയുമ്പോഴും കുറ്റാരോപിതർക്കെതിരെ ചെറുവിരലനക്കാത്ത സർക്കാർ നടപടി തുടരുന്നതിനിടെ പാമ്പാടി നെഹ്‌റു കോളേജ് നാളെ തുറക്കുമെന്ന് മാനേജ്‍മെന്റ് വ്യക്തമാക്കി. കോളേജിനെതിരെ നട്സാപടിയെടുക്കാത്ത സർക്കാർ നിലപാടിനെതിരെ എ ബി വി പി സമരമുഖത്താണ്. ഇതിനിടെ പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചതില്ലെങ്കിൽ സത്യാഗ്രഹ സമരത്തിലേക്ക് പോകുമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കൾ പറഞ്ഞു. സാകേതിക സർവകലാശാല റിപ്പോർട്ടടക്കം കോളേജിനെതിരെ ശക്തമായ തെളിവുകൾ നിലനിൽക്കുമ്പോൾ പോലും വിഷയത്തിൽ നടപടിയെടുക്കാതെ നോക്കുകുത്തി നയമാണ് സർക്കാർ സ്വീകരിക്കുന്നത്.
Post Your Comments