ടെന്നീസ് അക്കാദമി സ്ഥാപിക്കാനൊരുങ്ങി സാനിയ മിർസ. മൂന്നു മുതല്‍ എട്ടു വയസ്സു വരെയുള്ള കുട്ടികള്‍ക്കായാണ് സാനിയ ടെന്നീസ് അക്കാദമി ആരംഭിക്കുന്നത്. 2013ൽ സാനിയ മിര്‍സ ടെന്നീസ് അക്കാദമി തുടങ്ങിയതിനു ശേഷമുള്ള രണ്ടാമത്തെ സംരംഭമാണിത്. അമ്മയുടെ ആശയപ്രകാരമാണ് പുതിയ അക്കാദമി ആരംഭിച്ചതെന്ന് സാനിയ പറഞ്ഞു.
“ഞാൻ കുട്ടിയായിരുന്ന കാലത്ത് എവിടെ പരിശീലിക്കണമെന്നോ എങ്ങനെ പരിശീലിക്കണമെന്നോ അറിയില്ലായിരുന്നു. കാര്യങ്ങള്‍ പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല. ഇതിന് മാറ്റമുണ്ടാകണമെന്ന ആഗ്രഹത്തോടെയാണ് അക്കാദമി തുടങ്ങിയതെന്ന്”സാനിയ പറഞ്ഞു.
Post Your Comments