നല്ലൊരു വീട് സ്വപ്നം കാണാത്തവർ ആരും ഉണ്ടാകില്ല. സ്വന്തമായി വീടില്ലാത്ത ഏതൊരു വ്യക്തിയും വീടെന്ന സ്വപ്നം സാഷാത്കരിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. മറ്റു ചിലർ തുച്ഛമായ ജീവിത സാഹചര്യത്തിൽ നിന്ന് കൊണ്ട് ഭീമമായ തുക ലോണെടുത്ത് വീട് വെച്ച് ഒടുവിൽ പണം തിരിച്ചടക്കാനാവാതെ വീട് ജപ്തി ചെയുന്നത് കണ്ട് നിസ്സഹായരാകുന്നു. എന്നാൽ ഇതിനൊക്കെ വിപരീതമായി വീണിടം വിഷ്ണു ലോകമാക്കുന്ന ചിലരുണ്ട് അത്തരത്തിൽ ജീവിക്കുന്ന ദമ്പതികളെ പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്. 22 വർഷമായി ഇവർ മാന്‍ ഹോളിലാണ് താമസിക്കുന്നത് എന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ നന്നേ പ്രയാസമായി തോന്നാം പക്ഷെ വിശ്വസിക്കുക സംഭവം സത്യമാണ്.
കൊളംബിയന്‍ ദമ്പതികളായ മരിയ ഗാര്‍ഷ്യയും മിഗ്വേല്‍ റെസ്‌ട്രെപ്പോയുമാണ് ഈ ജീവിതകഥയിലെ പ്രധാന കഥാപാത്രങ്ങൾ. തങ്ങള്‍ക്ക് വീടില്ലെന്ന പരാതികളുമായി അവര്‍ ആരുടെയും വാതിലില്‍ മുട്ടിയില്ല. പകരം നഷ്ടപെടുന്ന ജീവിതം തിരിച്ച് പിടിക്കാൻ ശ്രമിച്ചു. അങ്ങനെയാണ് അവര്‍ക്കു മുന്നിലെ അഴുക്കുചാല്‍ അവരുടെ വീടായി മാറുന്നത്. ടിവി, മേശ, കിടക്ക, കട്ടിൽ തുടങ്ങിയ സാധാരണ വീടുകളിലെ ഒട്ടു മിക്ക സൗകര്യങ്ങളും ഈ വീട്ടിലുണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ ഏവരും ഒന്ന് അമ്പരക്കും.
ഈ ദമ്പതികളുടെ ജീവിത പുസ്തകത്തിന്റെ 22 ആദ്ധ്യായങ്ങൾക്കാണ് ഈ മാൻഹോൾ പശ്ചാത്തലമായി മാറുന്നത്. ജീവ്തത്തിന്റെ അനേകം വിലപ്പെട്ട നിമിഷങ്ങൾ ഇരുവരും ചിലവഴിച്ചതും ഈ മാൻഹോളിൽ തന്നെ. കൊളംബിയയിലെ മെഡലിനില്‍ ആദ്യമായി കണ്ടുമുട്ടുമ്പോൾ ഇരുവരും ലഹരിക്ക് അടിമകളായിരുന്നു. ഏറ്റവും മോശമായ ഘട്ടത്തിലേക്ക് ജീവിതം പോയപ്പോഴാണ് ഇവർ പരസ്പരം ആശ്വാസവും ആശ്രയവുമാകുന്നത്. സഹായിക്കാനോ ആശ്രയിക്കാനോ ഉറ്റവരോ സുഹൃത്തുക്കളോ ഇല്ലാതിരുന്ന ഇവര്‍ പരസ്പര കൂട്ടുകെട്ടില്‍ ഈ മാൻഹോളിലൂടെയാണ് ജീവിതം ആരംഭിച്ചത്.
ഇന്നീ മാൻഹോൾ വീട്ടിൽ വൈദ്യുതിയുണ്ട്,പരിമിതിക്കുള്ളില്‍ നിന്ന് വീട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു ഇരുവരും. വീട്ടിലില്ലാത്ത സമയം വീടിനു കാവല്‍ക്കാരനായി കൂട്ടിന് ഇവരുടെ പ്രിയ വളര്‍ത്തു നായ ബ്ലാക്കിയുമുണ്ട്.
Post Your Comments