KeralaNews

നഴ്സിങ് കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ- 13 പേർ ആശുപത്രിയിൽ

പാലക്കാട്: പാലക്കാട് ആലത്തൂര്‍ ക്രസന്റ് നഴ്സിങ് കോളജില്‍ എഴുപതോളം വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. ഗ്രാജുവേഷന്‍ പരിപാടിയോട് അനുബന്ധിച്ച്‌ കോളേജ് ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിനികളാണ് കടുത്ത വയറു വേദനയും ഛർദ്ദിയും പണിയുമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്.ഹോസ്റ്റല്‍ മെസില്‍ നിന്ന് നെയ്ച്ചോറും ചിക്കന്‍ കറിയും ആയിരുന്നു വിദ്യാര്‍ത്ഥിനികള്‍ കഴിച്ചത്.

ക്രസന്റ് ആശുപത്രിയിൽ തന്നെയാണ് ഇവർ അഡ്മിറ്റ് ആയതു. കുട്ടികളുടെ രക്ഷിതാക്കളെ കോളേജ് അധികൃതർ വിവരം അറിയിക്കാൻ വൈകിയെന്നു പരാതിയുണ്ട്.ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഭക്ഷ്യവിഷബാധയേറ്റവരെ കണ്ട് തെളിവെടുത്തു. ഹോസ്റ്റലിലും മെസ്സിലും പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button