NewsIndia

ആന്‍ഡമാനില്‍ ഇനി ട്രെയിന്‍ ഓടും ; സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേയുടെ പച്ചക്കൊടി

ന്യൂഡല്‍ഹി: ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാൻ ഇന്ത്യന്‍ റെയില്‍വേയുടെ പച്ചക്കൊടി കിട്ടി. 240 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന റെയില്‍ പാതയാണ് പോര്‍ട്ട് ബ്ലയറിനെയും ദിഗ്ലിപുരിനെയും ബന്ധിപ്പിച്ചുകൊണ്ട് വരുന്നത്. ഈ പദ്ധതിക്ക് റെയില്‍വേ അംഗീകാരം നല്‍കി.

നിലവിൽ ഈ ദ്വീപിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം എത്തണമെങ്കിൽ 14 മണിക്കൂര്‍ ബസില്‍ സഞ്ചരിക്കണം. അല്ലെങ്കിൽ പിന്നെയുള്ളത് 24 മണിക്കൂർ ദൈര്‍ഘ്യം വരുന്ന സമുദ്രയാത്രയാണ്. ഇതേ തുടർന്നാണ് ദ്വീപില്‍ ട്രെയിന്‍ ഗതാഗതം ആരംഭിക്കുന്നതിന് റെയില്‍വേ പദ്ധതി തയ്യാറാക്കിയത്. 2,413.68 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. റെയില്‍ മന്ത്രാലയത്തിന്റെ ആസൂത്രണ-സാമ്പത്തിക വിഭാഗം കഴിഞ്ഞ ആഴ്ചയാണ് പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയത്.

ആന്‍ഡമാന്‍-നിക്കോബാര്‍ സര്‍ക്കാരാണ് പദ്ധതിയ്ക്ക് ചിലവാകുന്ന തുകയുടെ പകുതി വഹിക്കുക. നയതന്ത്രപ്രാധാന്യവും ടൂറിസം സാധ്യതകളും കണക്കിലെടുത്താണ് ഇത്തരമൊരു പദ്ധതിയ്ക്ക് മന്ത്രാലയം രൂപംനല്‍കിയത്. റെയില്‍ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ദ്വീപിലെ വിനോദ സഞ്ചാര മേഖലയില്‍ സന്ദര്‍ശകരുടെ എണ്ണം ആറ് ലക്ഷമായി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. തീവണ്ടി പാത സംബന്ധിച്ച് റെയില്‍വേ നടത്തിയ സര്‍വ്വേ 2014 ഡിസംബറില്‍ പൂര്‍ത്തീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button