തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ സി പി എമ്മിന്റെയും , പിണറായിയുടെയും നിലപാടുകളെ രൂക്ഷമായി വിമർശിച്ച് സി പി ഐ മുഖപത്രമായ ജനയുഗം. സർ സി പി ചെയ്തത് എല്ലാം ശരിയാണെങ്കിൽ പുന്നപ്ര വയലാർ രക്തസാക്ഷികളുടെ പ്രസക്തിയെന്താ ണെന്ന് സി പി ഐ ചോദിക്കുന്നു. ഏതോ ഒരു പിള്ളയല്ല നടരാജപിള്ള . സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് ഇന്ന് ലോ അക്കാദമി ഇരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം കണ്ടുകെട്ടപ്പെട്ടയാളാണ് നടരാജപിള്ള . തിരു കൊച്ചി മന്ത്രിസഭയിൽ ധനമന്ത്രി. 62 ൽ കമ്മ്യൂണിസ്റ് പാർട്ടി പിന്തുണയോടെ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഇതെല്ലാമാണ് ആ ചരിത്ര വ്യക്തിത്വം.ലക്ഷ്മി നായരുടെ പാരമ്പര്യമല്ല നടരാജപിള്ളയുടേതെന്നും സി പി ഐ ആരോപിക്കുന്നു ഇ എം എസ് മുഖ്യമന്ത്രിയും , എം എൻ ഗോവിന്ദൻ നായർ കൃഷിവകുപ്പ് മന്ത്രിയുമായിരുന്ന കാലത്താണ് 11 .45 ഏക്കർ ഭൂമി മൂന്നു വർഷത്തെ പാട്ടക്കാലാവധിയോടെ നൽകുന്നത്.
Post Your Comments