വിജയവാഡ: എംഎല്‍എയുടെ സഹോദരന്‍ നടുറോഡില്‍ തല്ലിച്ചതച്ച മാധ്യമപ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയില്‍. ആന്ധ്രാപ്രദേശിലെ ചിരാലയിലാണ് സംഭവം നടന്നത്. നടുറോഡില്‍വെച്ച് എല്ലാവരും നോക്കിനില്‍ക്കെയാണ് മാധ്യമപ്രവര്‍ത്തകനായ എം.നാഗാര്‍ജുന റെഡ്ഡിക്കു മര്‍ദനമേറ്റത്.
ഇവര്‍ക്കെതിരെ വാര്‍ത്ത നല്‍കിയതിനാണ് എം.നാഗാര്‍ജുന റെഡ്ഡിക്കു മര്‍ദ്ദനമേറ്റത്. ഭരണകക്ഷിയായ ടിഡിപി എംഎല്‍എ അമാഞ്ചി കൃഷ്ണ മോഹന്റെ സഹോദരന്‍ അമാഞ്ചി സ്വാമുലുവാണ് നാഗാര്‍ജുനയെ മര്‍ദിച്ചത്. പാവപ്പെട്ടവര്‍ക്കുള്ള വായ്പാ പദ്ധതിയില്‍ ക്രമക്കേട് നടത്തി എംഎല്‍എയും സഹോദരനും പണം തട്ടിയെന്ന് എം.നാഗാര്‍ജുന റെഡ്ഡി വാര്‍ത്ത നല്‍കിയിരുന്നു.
ഇതിന്റെ പ്രതികാരമായാണ് ക്രൂരമായി മര്‍ദ്ദിച്ചത്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെങ്കിലും ഇതേവരെ കുറ്റക്കാരെ പിടികൂടിയിട്ടില്ല.
Post Your Comments