തിരുവനന്തപുരം: ലോ അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്ന് അയ്യപ്പന്‍പിള്ള രാജിവെച്ചു. രാജിക്കത്ത് ബിജെപി നേതൃത്വത്തിന് കൈമാറി.വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചകഴിഞ്ഞ് രണ്ട് ദിവസമായിട്ടും അക്കാദമി ചെയര്മാന് അയ്യപ്പന് പിള്ള രാജിക്കാര്യവുമായി ബന്ധപ്പെട്ട് ഒരു നീക്കവും നടക്കാത്തത് വാർത്തയായിരുന്നു.
ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായര്‍ രാജിവച്ചില്ലങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന് കെ അയ്യപ്പന് പിള്ള ബി ജെ പിയുടെ സമര പന്തലില്‍ എത്തി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.രാജിയോടെ ലോ കോളേജ് മാനേജ്മെന്റ് പാളയത്തിൽ ഉടലെടുത്തേക്കാവുന്ന ചേരി തിരിവിന്റെ സൂചനകളാണ് പുറത്തുവരുന്നത് .
Post Your Comments