അലെസ്റ്റയര്‍ കുക്ക് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. 59 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായ റെക്കോർഡ് സ്വന്തമാക്കിയാണ് അലെസ്റ്റയര്‍ കുക്ക് സ്ഥാനമൊഴിയുന്നത്. ഈ വര്‍ഷം നടക്കുന്ന ആഷസ് പരമ്പരയില്‍ കുക്കിന് പകരം ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ നയിക്കുക.
2012 ഓഗസ്റ്റിലാണ് കുക്ക് ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തത്. ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ്സും കുക്ക് നേടിയിട്ടുണ്ട്. 2013ലും 2015ലും ഇംഗ്ലണ്ടില്‍ നടന്ന ആഷസ് പരമ്പരയില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത് കുക്ക് ആയിരുന്നു. കൂടാതെ ഇന്ത്യക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും നടന്ന മത്സരങ്ങളിൽ പരമ്പര വിജയം നേടാൻ കുക്ക് നയിച്ച ടീമിന് സാധിച്ചു.
ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ 59 ടെസ്റ്റുകളില്‍ നിന്ന് 10 സെഞ്ചുറികളടക്കം കുക്ക് 4844 റണ്‍സ് നേടിയിട്ടുണ്ട്.
Post Your Comments