ദോഹ: ഖത്തറില്‍ തൊഴിലുടമയുടെ അനുമതിയുണ്ടെങ്കില്‍ തൊഴിലാളികള്‍ക്ക് പാര്‍ട് ടൈം ജോലി അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടാതെ യഥാര്‍ത്ഥ തൊഴിലുടമയുടെ രേഖാമൂലമുള്ള അനുമതി ലഭിക്കുന്നവര്‍ക്ക് ആറു മാസത്തേക്ക് പൂര്‍ണമായും മറ്റൊരു തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്യാമെന്നും ഇത് പിന്നീട് ഒരു വര്‍ഷം വരെ നീട്ടി നല്‍കാനാകുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഈയിടെ നിലവില്‍ വന്ന പുതിയ തൊഴില്‍ താമസാനുമതി നിയമത്തെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് പുതിയ ഭേദഗതികളെ പറ്റി മന്ത്രാലയം വിശദീകരിച്ചത്.
തൊഴില്‍ കരാര്‍ പ്രകാരമുള്ള കാലാവധി കഴിഞ്ഞാലോ തുറന്ന കരാറുകളില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയായാലോ മറ്റൊരു ജോലിയിലേക്ക് മാറാൻ പുതിയ ഭേദഗതി പ്രകാരം കഴിയും. കൂടാതെ ഖത്തറില്‍ റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ തുടര്‍ച്ചയായി ആറുമാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്ത് തുടര്‍ന്നാല്‍ നിശ്ചിത തുക പിഴയടച്ചു ഒരു വര്‍ഷത്തിനുള്ളില്‍ മടങ്ങിയെത്താനാകുമെന്ന നിബന്ധന പുതിയ നിയമത്തിലും തുടരും.
Post Your Comments