Kerala

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി മുഹമ്മദ് റിയാസ് ചുമതലയേറ്റു

കൊച്ചി: മുഹമ്മദ് റിയാസ് പുതിയ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്. അവോയ് മുഖര്‍ജിയായിരിക്കും ജനറല്‍ സെക്രട്ടറി. നിലവിലെ പ്രസിഡന്റ് എം.ബി.രാജേഷ് എം.പി സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് മുഹമ്മദ് റിയാസ് തിരഞ്ഞെടുക്കപ്പെട്ടത്.

ബല്‍ബീര്‍ പരാശര്‍ ആണ് ട്രഷറര്‍. 2009 ല്‍ കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് റിയാസ് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അവോയ് മുഖര്‍ജി പശ്ചിമബംഗാളിലെ ബംഗുള ജില്ലക്കാരനും ബി.എസ്‌സി ബിരുദ ധാരിയാണ്. ട്രഷററായി തിരഞ്ഞെടുക്കപ്പെടട്ട ബല്‍ബീര്‍ പരാശര്‍ ഡി.വൈ.എഫ്.ഐ ഹിമാചല്‍ പ്രദേശ് മുന്‍ സംസ്ഥാന പ്രസിഡന്റാണ്.

കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങള്‍: മുഹമ്മദ് റിയാസ്(പ്രസിഡന്റ്), ദീപ(വൈസ് പ്രസിഡന്റ്), അവോയ് മുഖര്‍ജി(ജനറല്‍ സെക്രട്ടറി), സഞ്ജയ് പസ്വാന്‍, സയന്ദീപ് മിത്ര, എ.എന്‍.ഷംസീര്‍, പങ്കജ് ഘോഷ്, പ്രീതി ശേഖര്‍, എം സ്വരാജ്, ജമീര്‍ മൊള്ള, അമല്‍ ചക്രവര്‍ത്തി, എസ് ബാല(ജോ. സെക്രട്ടറിമാര്‍). ബല്‍ബീര്‍ പ്രസാര്‍(ട്രഷറര്‍). ബി രാജശേഖരമൂര്‍ത്തി, ബിജോയ് കുമാര്‍, സൂര്യ റാവു, രാധേശ്യാം, ജാബര്‍ സിങ് റാര്‍, അമലേന്ദു ദേബ് ബര്‍മ, ശശി ഭൂഷണ്‍, ജര്‍ന ദേബ് ബര്‍മ, മനീഷ, വിന്ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button