കൊച്ചി: കുറ്റവാളിയെ കൊണ്ടുപോകുമ്പോള്‍ ഇപ്പോഴും പോലീസ് വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്തുന്നില്ല. എത്ര അനുഭവങ്ങള്‍ ഉണ്ടായിട്ടും കേരള പോലീസും ഇന്നും പഠിച്ചിട്ടില്ല. കൊടുംകുറ്റവാളി ആട് ആന്റണിയെ വിലങ്ങ് പോലും അണിയിക്കാതെയാണ് പോലീസ് കോടതിയില്‍നിന്നു കൊണ്ടുപോയത്.
കസ്റ്റഡിയിലിരിക്കെ പോലീസുകാരെ കുത്തി മുറിവേല്‍പ്പിച്ചു രക്ഷപ്പെട്ട ആളാണ് ആട് ആന്റണി. എന്നിട്ടും പോലീസ് പഠിച്ചിട്ടില്ല. ശനിയാഴ്ച തൃശൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്തേക്കു കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ആട് ആന്റണിയെ എന്‍.എച്ച്-66ല്‍ ചന്തിരൂരിലുള്ള ഹോട്ടലില്‍ ഇറക്കിയിരുന്നു.
ഈ സമയത്ത് ലാത്തി പോലും പോലീസുകാരുടെ കൈയ്യിലില്ലായിരുന്നു. ആട് ആന്റണിയെ പോലുള്ള അക്രമകാരിയായ കുറ്റവാളിയെ കൊണ്ടുപോകാന്‍ നാല് പോലീസ് ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു. പൊതുജനങ്ങള്‍ക്കു ഭീഷണിയായ ഇത്തരമൊരു ക്രിമിനലിനെ പൊതുസ്ഥലത്ത് ഇറക്കരുതെന്ന ചട്ടം മറികടന്നാണ് പോലീസുകാരുടെ സുരക്ഷാ വീഴ്ച. ആന്റണിയെപോലെയുള്ള ഒരാള്‍ക്കു ഭക്ഷണം ഹോട്ടലില്‍ നിന്നും വാങ്ങി പോലീസ് കാവലില്‍ വാഹനത്തിനകത്ത് ഇരുത്തി വേണം നല്‍കാനെന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏകദേശം അരമണിക്കൂറോളം ആന്റണിയെ ഹോട്ടലില്‍ ഇരുത്തിയ ശേഷം പോലീസുകാര്‍ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി. പിന്നാലെ എത്തിയ ആന്റണിക്ക് ടോയ്ലറ്റില് പോകണം എന്ന് അറിയിച്ചപ്പോള്‍ രണ്ടു പോലീസുകാര്കൊപ്പം ഇടുങ്ങിയ വഴിയിലൂടെ വിജനമായ പ്രദേശത്തേക്ക് എത്തിച്ചു. പിന്നീട് വാഹനത്തില്‍ കയറ്റി. ഈ സമയമത്രയും ആന്റണിയുടെ കൈയില്‍ വിലങ്ങ് അണിഞ്ഞിരുന്നില്ല.
Post Your Comments