ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവര്‍ക്ക് സര്‍ക്കാരിനെ കുറ്റം പറയാനും അവകാശമില്ലെന്ന് സുപ്രീംകോടതി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ വോയിസ് ഒഫ് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിക്കുന്പോഴായിരുന്നു ഈ നിരീക്ഷണം.രാജ്യത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ജി.ഒയ്ക്ക് വേണ്ടി ഹാജരായ ധനേഷ് ഇഷ്ധന്‍, കൈയേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് ഉത്തരവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
അപ്പോഴാണ് ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് താങ്കൾ വോട്ടു ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചത്. അതിന്റെ മറുപടി ഇല്ല എന്നായിരുന്നു.ഇതിനെ തുടർന്ന് ജസ്റ്റീസുമാരായ എന്‍.വി.രമണ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ ഇടപെടുകയും വോട്ട് ചെയ്യാത്ത ഒരാള്‍ക്ക് സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ അവകാശമില്ലെന്നും വ്യക്തമാക്കി. എവിടെയെല്ലാം കൈയേറ്റങ്ങളുണ്ടോ അതാത് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളെ സമീപിക്കാനും ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു.
Post Your Comments