പൊന്നാനി: കൊൽക്കത്തയിലെ ഹൗറ പാലത്തെ വെല്ലുന്ന പാലം പൊന്നാനിയിൽ വരുന്നു. പൊന്നാനിയെയും പടിഞ്ഞാറേക്കരയെയും ബന്ധിപ്പിച്ച് 700 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന കടൽപ്പാലം കാന്റിലെവർ മാതൃകയിലാണ് നിർമ്മിക്കുക. 1943 ൽ നിർമ്മിച്ച ഹൗറ പാലത്തിന് സമാനമായ രീതിയിലായിരിക്കും ഈ പാലം.
200 മുതൽ 300 കോടി രൂപ വരെയാണ് പാലത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്. പാലം വരുന്നതോടെ എറണാകുളം- കോഴിക്കോട് റോഡ് ഗതാഗത ദൈർഖ്യവും കുറയും. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റിമെന്റ് ഫണ്ട് ബോർഡാണ് പാലത്തിനായി പണം മുടക്കുന്നത് . വലിയ കപ്പലുകൾ കടന്നുപോകുന്ന രീതിയിലായിരിക്കും പാലം നിർമിക്കുക. ജില്ലയുടെ തീരദേശത്ത് വൻ വികസനങ്ങളും മാറ്റങ്ങളും ഇതിലൂടെ പ്രതീക്ഷിക്കാം. പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാനായി അടുത്ത ദിവസം തന്നെ ഉന്നത ഉദ്യോഗസ്ഥർ പൊന്നാനിയിലെത്തും
Post Your Comments