കണ്ണൂര്‍•കണ്ണൂരില്‍ വന്‍ ആയുധവേട്ട. തില്ലങ്കേരിയില്‍ പാറയിടുക്കിനുള്ളില്‍ നിന്ന് 14 സ്റ്റീല്‍ ബോംബുകള്‍, 2 വടിവാള്‍, 2 കത്തി, 7 സ്റ്റീല്‍ കണ്ടെയ്നറുകള്‍, ബോംബു നിര്‍മ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികള്‍ എന്നിവ കണ്ടെത്തി. ഇരിട്ടി ഡിവൈഎസ്പിയും കണ്ണൂര്‍ ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഭവം. ഇരിട്ടി ഡിവൈഎസ്പി പ്രതീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments