Kerala

സമാധാനം പുനഃസ്ഥാപിക്കുമോ? സിപിഎം നേതാക്കള്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെത്തി

കണ്ണൂര്‍: രാഷ്ട്രീയ കൊലപാതകങ്ങള്‍ പതിവാകുന്ന കണ്ണൂരില്‍ സ്നേഹപ്പൂക്കള്‍ വിടരുന്നുവോ? സിപിഎം നേതാക്കള്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെത്തി. പതുവില്ലാത്ത ഈ കാഴ്ച നല്ലതിനായിരിക്കാം.

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ അണ്ടല്ലൂര്‍ സന്തോഷിന്റെ വീടാണ് സിപിഎം പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വീട്ടിലെത്തി. കോണ്‍ഗ്രസ്, ലീഗ് നേതാക്കളും സംഘത്തിലുണ്ടായിരുന്നു. കുടുംബത്തോട് നല്ല രീതിയില്‍ സംസാരിച്ചാണ് എല്ലാവരും മടങ്ങിയത്. എല്ലാവരും എത്തിയതില്‍ വളരെ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സന്തോഷിന്റെ മകള്‍ പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍, ടി.അനില്‍, ധര്‍മടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊലപ്പാടി രമേശന്‍, ടി.പ്രസാദ്, ആര്‍എസ്എസ് ജില്ലാ കാര്യവാഹക് കെ.പ്രമോദ്, ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, കെ.രഞ്ചിത്ത്, ആര്‍.കെ.ഗിരിധരന്‍, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെ.സുരേന്ദ്രന്‍, കുന്നുമ്മല്‍ ചന്ദ്രന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എന്‍.പി.താഹിര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button