തിരുവനന്തപുരം: ലോ അക്കാദമി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി ഏറ്റെടുക്കണമെന്ന സി.പി.ഐ നിലപാടിനെ തള്ളിയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യത്തെയും മുഖ്യമന്ത്രി ഇതുവഴി നിരാകരിച്ചിരിക്കുകയാണ്.
സര്‍ സി.പിയുടെ കാലത്താണ് ലോ അക്കാദമി മാനേജ്‌മെന്റിന് സര്‍ക്കാര്‍ ഭൂമി കൈമാറിയത്. അത് ഈ സര്‍ക്കാരോ മുന്‍ സര്‍ക്കാരുകളോ നല്‍കിയതല്ല. അതുകൊണ്ടുതന്നെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വി.മുരളീധരന്‍ സമരം നടത്തിയതുകൊണ്ട് സര്‍ക്കാര്‍ വേവലാതിപ്പെടുന്നില്ല.
സി.പി.ഐ ഉള്‍പ്പടെ വിഷയത്തില്‍ ആര്‍ക്കും അഭിപ്രായം പറയാം. ലോ അക്കാദമിയുടെ ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിനെ തുടര്‍ന്നു സി.പി.ഐ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പ് ഇതേ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്നതും ശ്രദ്ധേയം.
Post Your Comments