
തിരുവനന്തപുരം•ലോ അക്കാദമി പ്രശ്നത്തില്‍ സമരം അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയം പരാജയപ്പെട്ടു. മാനേജ്‌മെന്റിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചയില്‍ ഉടനീളം ആവശ്യപ്പെട്ടു. പക്ഷേ ഇത് അംഗീകരിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായില്ല. തുടര്‍ന്ന് ക്ഷുഭിതനായ മന്ത്രി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
അഞ്ച് വര്‍ഷത്തേക്ക് പ്രിന്‍സിപ്പാള്‍ മാറിനില്‍ക്കുമെന്ന മാനേജ്‌മെന്റ് തീരുമാനം അംഗീകരിച്ച് സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ നടത്താനുളള അന്തരീക്ഷം ഉണ്ടാക്കണമെന്നുമായിരുന്നു വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടത്. മന്ത്രിയുടെ ആവശ്യം വിദ്യാര്‍ഥികള്‍ തള്ളുകയായിരുന്നു. തിങ്കളാഴ്ച ക്ലാസുകള്‍ തുടങ്ങാന്‍ മാനേജ്‌മെന്റ് നീക്കം തുടങ്ങിയ സാഹചര്യത്തിലായിരുന്നു ചര്‍ച്ച.
Post Your Comments