ഏറെ കാലം ചെല്‍സി ക്ലബിനുവേണ്ടി മത്സരിച്ച മുന്‍ ഇംഗ്ലണ്ട് താരമായ ഫ്രാങ്ക് ലംപാര്‍ഡ് പ്രൊഫഷണല്‍ ഫുട്ബോളില്‍നിന്നും വിരമിച്ചു. അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലംപാര്‍ഡ‍് അറിയിച്ചത്. ഫുട്ബോൾ ലോകത്തെ 21 വർഷം നീണ്ട കരിയറിൽ നിന്നും വിരമിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് ലംപാര്‍ഡ് ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.
ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് നൂറിലധികം മല്‍സരങ്ങളില്‍ പങ്കെടുത്ത ലംപാര്‍ഡ് അന്താരാഷ്‌ട്രതലത്തിലും ക്ലബ് ഫുട്ബോളിലുമായി മുന്നൂറിലധികം ഗോളുകള്‍ നേടിയിട്ടുണ്ട്. 2005ലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെൽസിയുടെ കിരീടനേട്ടത്തില്‍ മുഖ്യപങ്ക് വഹിച്ചതും ലംപാര്‍ഡ് ആയിരുന്നു. ഏറെക്കാലം ചെല്‍സിക്കുവേണ്ടി കളിച്ച ലംപാര്‍ഡ് 211 ഗോളുകളാണ് നീലപ്പടയ്‌ക്ക് വേണ്ടി വലയിലാക്കിയത്. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ന്യൂയോര്‍ക്ക് സിറ്റിക്കുവേണ്ടിയാണ് അവസാനമായി ലംപാര്‍ഡ് മത്സരത്തിനിറങ്ങിയത്.
Post Your Comments