Uncategorized

സ്പോര്‍ട്സ് ലോട്ടറി അഴിമതി ; ടി പി ദാസനെതിരെ വിജിലന്‍സ് കേസെടുത്തു.

തിരുവനന്തപുരം: സ്പോര്‍ട്സ് ലോട്ടറി അഴിമതി കേസില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു.അന്നത്തെ കൗണ്‍സില്‍ സെക്രട്ടറി ടെഗ്ഗി ഐഎഫ്‌എസ് രണ്ടാം പ്രതിയാണ്.തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.ലോട്ടറി വില്‍പനയിലൂടെ സമാഹരിച്ച ഒരു രൂപ പോലും കായിക വികസനത്തിന് വിനിയോഗിക്കാന്‍ ലഭിച്ചിട്ടില്ലെന്ന് ഉള്‍പ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളാണ് വിജിലന്‍സിന്റെ എഫ്‌ഐആറിലുള്ളത്. സ്പോര്‍ട്സ് ലോട്ടറിയില്‍ അഴിമതി നടന്നതായുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിനെ ശരിവെക്കുന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തലുകള്‍.സ്പോര്‍ട്സ് ലോട്ടറി അഴിമതിയാരോപണത്തിലെ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്.

shortlink

Post Your Comments


Back to top button