News

മാരാമൺ കൺവെൻഷനിൽ സ്ത്രീകൾക്ക് വിലക്ക്; തടഞ്ഞാല്‍ കോടതിയെ സമീപിക്കുമെന്ന് സ്ത്രീസംഘടനകൾ

പത്തനംതിട്ട: കോഴഞ്ചേരിയില്‍ നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ക്കുള്ള വിലക്കിനെതിരെ പ്രതിഷേധം ഉയരുന്നു. രാത്രി കാലങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനകളിലും ധ്യാനത്തിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാണ് ആവശ്യം.പമ്പാനദിക്കരയിലെ കണ്‍വന്‍ഷനില്‍ രാത്രിയില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം സുരക്ഷാപ്രശ്‌നങ്ങളാണെന്നാണ് സഭ വ്യെക്തമാകുന്നത്.
122ആം മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 12 മുതല്‍ 19 വരെ കോഴഞ്ചേരിയില്‍ നടക്കാനിരിക്കെയാണ് പ്രതിഷേധവുമായി സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. രാത്രി യോഗങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന പ്രമേയം തടഞ്ഞാല്‍ കോടതിയെ സമീപിക്കുമെന്ന് ഒരു വിഭാഗം വിശ്വാസികളും വനിതാസംഘടനകളും വ്യക്തമാക്കി.

shortlink

Post Your Comments


Back to top button