NewsIndia

ഒരു ലിവിങ് ടുഗെദറിന്റെ ദാരുണാന്ത്യം -യുവതിയെ യുവാവ് കൊന്നു കുഴിച്ചു മൂടി

ഭോപ്പാല്‍: വിവാഹം കഴിക്കാതെ ഒരുമിച്ച്‌ താമസിച്ചിരുന്ന യുവതിയെ യുവാവ് കൊന്നു കുഴിച്ചുമൂടി. സംഭവം മറച്ചു വയ്ക്കുന്നതിന് മൃതദേഹം കുഴിച്ചു മൂടിയതിന് മുകളില്‍ ഒരു മാര്‍ബിള്‍ പ്ലാറ്റ്ഫോം നിര്‍മ്മിക്കുകയും ചെയ്തു.ഒപ്പം സംഭവം മറച്ചു വയ്ക്കുന്നതിന് മൃതദേഹം കുഴിച്ചു മൂടിയതിന് മുകളില്‍ ഒരു മാര്‍ബിള്‍ പ്ലാറ്റ്ഫോം നിര്‍മ്മിക്കുകയും ചെയ്തു.ശ്വേത ശര്‍മ്മ എന്ന യുവതിയെ ആണ് കാമുകനായ ഉദയന്‍ ദാസ് കൊന്നു കുഴിച്ചു മൂടിയത്.

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ, പശ്ചിമ ബംഗാള്‍ സ്വദേശിയായ ശ്വേത, സോഷ്യല്‍ മീഡിയയിലൂടെയാണ് ഉദയനുമായി പരിചയപ്പെട്ടത് .പിന്നീട് പ്രണയത്തിലായ ഇരുവരും ഒന്നിച്ചു താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. ന്യുയോര്‍ക്കില്‍ ജോലി കിട്ടിയെന്ന് വീട്ടുകാരെ ധരിപ്പിച്ച ശേഷം ശ്വേത, ഉദയ ദാസിന്റെ വീട്ടിലെത്തുകയായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് എന്ന വ്യാജേന ഒരു മാസത്തോളം ശ്വേത വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു.

പിന്നീട് ഒരു വിവരവും അറിയാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ കഥകൾ വെളിയിലായത്.ഉദയ ദാസുമായി ഒന്നിച്ചു താമസം ആരംഭിച്ച ശ്വേതയുടെ ഇയാൾ നിരന്തരം വഴക്കുണ്ടായതായി പോലീസിനോട് സമ്മതിച്ചു. ശ്വേത മുൻ കാമുകനുമായി സംസാരിക്കുന്നതിന് ചൊല്ലി ആയിരുന്നു വഴക്കെന്നാണ് ഇയാളുടെ മൊഴി.സംഭവ ദിവസമായ ഡിസംബർ 27 ന് ഇയാൾ ശ്വേതയുമായി വഴക്കുണ്ടാക്കി .

തുടര്‍ന്ന ശ്വേതയെ ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് മൃതദേഹം ഒരു തടിപ്പെട്ടിയിലാക്കി. അതിന് മുകളില്‍ സിമന്‍റ് ഇട്ട് ഉറപ്പിച്ചു. പിന്നീട് അതിന് മുകളിലായി മാര്‍ബിള്‍ ഒട്ടിച്ചു.മൃതദേഹം അടക്കം ചെയ്ത മാര്‍ബിള്‍ കുടീരം പൊളിച്ച്‌ മൃതദേഹ ഭാഗങ്ങള്‍ പോലീസ് വീണ്ടെടുത്തു. ഉദയന്‍ ദാസിന് പ്രത്യേക ജോലിയൊന്നുമില്ലെങ്കിലും ഇയാള്‍ ആഡംബര ജീവിതമാണ് നയിക്കുന്നത്. ഇയാൾക്ക് രണ്ടു ആഡംബര കാറുകളും ഉണ്ട്. പോലീസ് വിഷയമായി അന്വേഷിച്ചു വരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button