തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ഡോ.ലക്ഷ്മിനായര്‍ക്കെതിരെ സി.പി.ഐ നിലപാട് കൂടുതല്‍ ശക്തമാകുന്നു. കഴിഞ്ഞ ദിവസം ലക്ഷ്മിനായരും പിതാവ് നാരായണന്‍ നായരും സി.പി.ഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തില്‍ എത്തി സമരത്തില്‍നിന്നും പിന്‍മാറണമെന്ന് സി.പി.ഐ നേതാക്കളോട് അഭ്യര്‍ഥിച്ചിരുന്നു.
എന്നാല്‍ സമരത്തില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനമെന്നു വ്യക്തമാക്കി ഇരുവരെയും നേതാക്കള്‍ തിരിച്ചയച്ചു. സംഭവം പുറത്തറിഞ്ഞതോടെ സി.പി.ഐ അങ്ങോട്ട് വിളിച്ചിട്ടാണ് ചര്‍ച്ചക്ക് എത്തിയതെന്ന ലക്ഷ്മിനായരുടെ പ്രതികരണമാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇങ്ങോട്ടുവന്ന് ചര്‍ച്ചചെയ്തിട്ടു ക്ഷണിച്ചിട്ടുവന്നുവെന്ന് ഉളുപ്പില്ലാതെ പറയുന്ന ലക്ഷ്മി നായരുടെ തൊലിക്കട്ടി അപാരമാണെന്നും ലക്ഷ്മിനായരും പിതാവും വന്നപ്പോള്‍ തന്നെ മാധ്യമങ്ങളെ അറിയിക്കാത്തത് തങ്ങളുടെ മാന്യത കൊണ്ടാണെന്നും സി.പി.ഐ നേതാക്കള്‍ വ്യക്തമാക്കി
Post Your Comments