തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ഇന്നു മുതല്‍ നിരാഹാര സമരം ആരംഭിക്കും. ലോ അക്കാദമി സമരം ഇരുപത്തിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ വിഷയത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് കെ. മുരളീധരന്‍ ഇന്നു മുതല്‍ നിരാഹാര സമരം ആരംഭിക്കുന്നത്. രാവിലെ 10 മണിക്കാണ് മുരളീധരന്റെ സമരം ആരംഭിക്കുന്നത്.
പ്രിന്‍സിപ്പല്‍ രാജിവെക്കണം, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് പ്രിന്‍സിപ്പലിനെതിരേ കേസെടുത്ത സാഹചര്യത്തില്‍ അവരെ അറസ്റ്റുചെയ്യണം,അക്കാദമിയുടെ പത്ത് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മുരളീധരന്റെ നിരാഹാര സമരം. അതേസമയം ലോ അക്കാദമി പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ എട്ടു ദിവസമായി നിരാഹാരസമരത്തിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അറസ്റ്റ് ചെയ്താണ് ഇദ്ദേഹത്തെ മാറ്റിയത്. പകരം ബി.ജെ.പി. സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ലോഅക്കാദമി ഇന്ന് തുറക്കുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ എസ്.എഫ്.ഐ. ഒഴികെ എല്ലാ വിദ്യാര്‍ഥി സംഘടനകളും സമരത്തില്‍ തുടരുകയാണ്.
Post Your Comments