തിരുവനന്തപുരം: ലോകസഭംഗം ഇ അഹമ്മദിന്റെ നിര്യാണം ഉണ്ടായിട്ടും കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിനെതിരെ ഫേസ് ബുക്കിൽ പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയന് മുന്‍കാല സഹപ്രവര്‍ത്തകന്‍ ഒ. ഭരതന്റെ മകന്‍ സുചേത് ഭരതന്റെ മറുപടി.”കണ്ണൂരില്‍ താങ്കളുടെ കൂടെ ഒരുപാടുകാലം പ്രവര്‍ത്തിച്ച സഖാവായിരുന്നു എന്റെ അച്ഛൻ, താങ്കളുടെ ഒപ്പം അടിയന്തിരാവസ്ഥക്കാലത്ത് ജയിലിൽ കിടന്നു തല്ലും വാങ്ങിയിട്ടുണ്ട്.ആ സഖാവ് മരിച്ചപ്പോള്‍ എന്ത് അനുശോചനമാണ് താങ്ങള്‍ നടത്തിയത്?”
“ഒ. ഭരതന്‍ എന്ന എന്റെ അച്ഛൻ മരിച്ച് 17 വര്‍ഷമായിട്ടും ഒന്നു വരികയോ വിളിക്കുകയോ ചെയ്തിട്ടില്ലാത്ത താങ്കള്‍ തന്നെ ഇങ്ങനെ ഔചിത്യം പഠിപ്പിക്കണമെന്നും സുചേത് പരിഹസിച്ചു.താങ്കള്‍ക്ക് കിട്ടിയപോലെ തല്ല് കിട്ടിയിട്ടുമുണ്ട്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് എം വിആര്‍ കൈയടക്കിയപ്പോള്‍ താങ്കളും ചടയന്‍ സഖാവും കോടിയേരിയും സിയുമൊക്കെ ഈ പറഞ്ഞ ഒ. ഭരതന്റെ വീട്ടില്‍ വച്ചായിരുന്നു പ്രവര്‍ത്തനം” എന്നും സുചേത് ഭരതൻ ഓർമ്മിപ്പിക്കുന്നു. നിമിഷങ്ങൾക്കകം അത് ഫെയ്‌സ് ബുക്കിൽ വൈറൽ ആകുകയായിരുന്നു.അര മണിക്കൂറിനു ശേഷം ആ കമന്റ് മുഖ്യമന്ത്രിയുടെ പോസ്റ്റിൽ നിന്നും നീക്കം ചെയ്യപ്പെട്ടു
.
Post Your Comments