ഏറ്റവും സുരക്ഷിതമായ യാത്ര മാർഗങ്ങളിൽ ഒന്നാണ് വിമാന യാത്ര. അപകടങ്ങളുടെ കണക്കെടുക്കുമ്പോൾ വിരലിലെണ്ണാവുന്ന വിമാന അപകടങ്ങൾ മാത്രമാണ് ഒരു വര്‍ഷം റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ നിരവധി ആളുകളാണ് ഒരു ദിവസത്തിൽ പല വിമാനത്തിൽ പല ദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. എന്നാൽ ഇവർക്കാർക്കും വിമാനയാത്രയെക്കുറിച്ച് അറിയാത്ത പല കാര്യങ്ങളാണുള്ളത്. വിമാനത്തിന്റെ ജാലകത്തിലെ ദ്വാരങ്ങള്‍ എന്തിനുള്ളതാണ്? ഏതാണ് വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് അങ്ങനെ നിരവധി കാര്യങ്ങള്‍ പലരും അറിയാതെ പോകുന്നു. അതിനാൽ അത്തരം കുറച്ച് കാര്യങ്ങൾ നിങ്ങള്‍ക്കായി ചുവടെ ചേർക്കുന്നു അടുത്ത വിമാനയാത്രയ്‌ക്ക് തയ്യാറാകുമ്പോൽ ഈ കാര്യങ്ങൾ തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കും
*വിമാന ജാലകത്തിലെ ദ്വാരം
വിമാനത്തിനുള്ളിലെ മര്‍ദ്ദം നിയന്ത്രണ വിധേയമാക്കാനാണ് വിന്‍ഡോ ഗ്ലാസില്‍ ദ്വാരം നല്‍കിയിരിക്കുന്നത്.
*വിമാനത്തിലെ ഭക്ഷണം മോശമാണോ എന്ന തോന്നലിന് കാരണം
ഉയരത്തില്‍ പറക്കുന്ന, വിമാനത്തില്‍വെച്ച് ഭക്ഷണം കഴിക്കുമ്പോള്‍ വായ്‌ക്ക് രുചി തോന്നാത്തതാണ് വിമാനത്തിലെ ഭക്ഷണം മോശമാണ് എന്ന് തോന്നുവാൻ കാരണം. അതോടൊപ്പം വിമാനത്തിലെ ഭക്ഷണം ഏറെ സമയം മോശമാകാതെ സൂക്ഷിക്കാനാകില്ല.
*വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് എങ്ങനെ തിരഞ്ഞെടുക്കാം
വിമാനത്തിൽ പ്രത്യേകിച്ച് സുരക്ഷിതമായ സീറ്റുകൾ ഇല്ലെന്നാണ് പറയപ്പെടുന്നത്. എന്നാൽ നിരവധി വിമാന അപകടങ്ങളെ ആസ്‌പദമാക്കിയുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ പിറകിലെ സീറ്റുകള്‍ താരതമ്യേന സുരക്ഷിതമാണെന്നാണ് കണ്ടെത്തൽ. വിമാന അപകടം ഉണ്ടാകുമ്പോള്‍ രക്ഷപ്പെടാന്‍ 40 ശതമാനം സാധ്യതഏറ്റവും പിന്നിലിരിക്കുന്നവര്‍ക്ക് കൂടുതലാണെന്നും പറയപ്പെടുന്നു.
*വിമാനം നിലത്തിറക്കുമ്പോള്‍ ലൈറ്റ് പ്രകാശം കുറയ്‌ക്കുന്ന(ഡിം ആക്കുന്നത്)തിന്റെ കാരണം
സുരക്ഷാപരമായ കാരണങ്ങൾ മുൻ നിർത്തിയാണ് വിമാനം നിലത്തിറക്കുമ്പോള്‍ ജീവനക്കാര്‍ കാബിനിലെ ലൈറ്റിന്റെ പ്രകാശം കുറയ്‌ക്കുന്നത്
*ഇടിമിന്നലില്‍ വിമാനം സുരക്ഷിതമോ?
തീർച്ചയായും സുരക്ഷിതമാണ് കാരണം ഇടിമിന്നലിനെ പ്രതിരോധിക്കുന്ന തരത്തിലാണ് വിമാനത്തിന്റെ പുറംഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. അതിനാൽ ഇടിമിന്നല്‍ ഉള്ളപ്പോള്‍ വിമാനത്തിന് കേടുപാട് സംഭവിക്കുമോ എന്ന തോന്നൽ വേണ്ട
Post Your Comments