തിരുവനന്തപുരം; ലോ അക്കാദമി ലോ കോളജിന്‍റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തിനു വേണ്ടി കോടതി കയറാൻ താനില്ലെന്ന് വെളിപ്പെടുത്തി ലക്ഷ്മി നായർ. സമരം ചെയ്ത കുട്ടികളോട് അവർ വികാര ഭരിതയായാണ് സംശയിച്ചത്. ഇനിയുള്ള കാലം തന്റെ ശല്യം ഉണ്ടാവില്ലെന്നും തന്‍റെ സാന്നിധ്യമാണ് നിങ്ങള്‍ക്ക് ഏറ്റവും വലിയ പ്രശ്നമെന്നു മനസിലാവുന്നെന്നും അവർ പ്രതികരിച്ചു.
ക്യാംപസിലെ ചില അതിരുവിട്ട സ്വാതന്ത്ര്യങ്ങള്‍ക്ക് തടയിടാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനി ആ സ്വാതന്ത്ര്യങ്ങള്‍ കൂടി വേണമെന്നാണ് ആവശ്യമെങ്കില്‍ ആവട്ടെ, എന്നാൽ അന്നും ഇന്നും തന്റെ വാക്ക് ഒന്ന് മാത്രമാണെന്നും താനായി പ്രിൻസിപ്പൽ സ്ഥാനം രാജിവെക്കില്ലെന്നും പകരം അച്ഛൻ പറഞ്ഞാൽ മാറി നിൽക്കുമെന്ന് മുൻപും താൻ പറഞ്ഞതാണെന്നും അവർ പറഞ്ഞു.
അച്ഛൻ പറഞ്ഞതുകൊണ്ടാണ് താൻ ഇപ്പോൾ മാറി നിൽക്കുന്നതെന്നും നല്ലതിനു വേണ്ടിയുള്ള നിയമങ്ങള്‍ ക്യാംപസില്‍ വേണ്ടെങ്കില്‍ വേണ്ടെന്നും അവർ പ്രതികരിച്ചു.പുന്നന്‍ റോഡിലെ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍റ് റിസര്‍ച്ച് സെന്‍ററിന്‍റെ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കുന്നതിനെപ്പറ്റി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ഒപ്പം 1200 കുട്ടികളുള്ള സ്ഥാപനത്തിൽ 200 പേരുടെ ആവശ്യത്തിന് വേണ്ടിയാണ് താൻ മാറി നിൽക്കുന്നതെന്നും വ്യക്തമാക്കി.
Post Your Comments