Uncategorized

ബി.ജെ.പി നേതാക്കളെ അപായപ്പെടുത്താൻ ശ്രമം- കുമ്മനം

തിരുവനന്തപുരം• ബിജെപി സംസ്ഥാന ഉപാധ്യക്ഷനും വയോധികനുമായ ഡോ പി പി വാവയ്ക്കെതിരെ ഗ്രനേഡ് പ്രയോഗിച്ച പൊലീസ് നടപടി കിരാതമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പ്രയോഗിക്കേണ്ട ഗ്രനേഡ് സമരപ്പന്തലിലേക്ക് പ്രയോഗിച്ച പൊലീസ് നടപടി ആസൂത്രിതമാണ്. ഉപവാസം അനുഷ്ഠിക്കുന്ന വി മുരളീധരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ മാത്രമുണ്ടായിരുന്ന പന്തലിലേക്ക് ഗ്രനേഡ് പ്രയോഗിച്ചത് എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണം.

മുതിർന്ന നേതാക്കളെ അപായപ്പെടുത്താനുള്ള ഗൂഡശ്രമം ഇതിന് പിന്നിലുണ്ട്. ഗ്രനേഡ് മുഖത്ത് തുളച്ചു കയറിയ വാവ ജീവൻ നിലനിർത്താൻ കിണഞ്ഞ് പരിശ്രമിക്കുകയാണ്. രണ്ട് അടിയന്തിര ശസ്ത്രക്രിയകൾ ഇപ്പോൾ തന്നെ നടന്നു കഴിഞ്ഞു. ഒരു സമര രംഗത്തും ഉണ്ടാകാത്ത നടപടികളാണ് പിണറായി വിജയന്‍റെ ഭരണത്തിൽ ഉണ്ടാകുന്നത്. സമരം ചെയ്തതിന്‍റെ പേരിൽ പ്രതിപക്ഷ നേതാക്കളെ കൊലപ്പെടുത്താൻ ശ്രമം നടക്കുന്നത് ഇതാദ്യമാണ്. പാർട്ടിയുടെ ഇഷ്ടക്കാരിയെ സംരക്ഷിക്കാൻ പ്രതിപക്ഷ നേതാക്കളുടെ ജീവൻ പന്താടരുതെന്നും കുമ്മനം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button