തിരുവനന്തപുരം : കഴിഞ്ഞ മാസത്തെ ശമ്പളവും പെൻഷനും മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ വെള്ളിയാഴ്ച 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. ഭരണപക്ഷ അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ, കോണ്ഗ്രസ് അനുകൂല സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച അർധരാത്രി മുതൽ വെള്ളിയാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക്. മറ്റു സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് വിവരം
Post Your Comments