CinemaInternational

ഇന്ത്യൻ സിനിമകളുടെ പ്രദർശനം : അനുകൂല നിലപാടുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ത്യൻ സിനിമകളുടെ പ്രദർശനം അനുകൂല നിലപാടുമായി പാകിസ്ഥാൻ. സിനിമകൾ പ്രദർശിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പാക്കിസ്ഥാൻ പിൻവലിച്ചു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇന്ത്യൻ സിനിമകൾ പ്രദർശനത്തിന് എത്തിക്കുന്നവർ സെൻസർ ബോർഡിന്റെ അനുമതി വാങ്ങണമെന്നു ഉത്തരവിൽ പറയുന്നു

കഴിഞ്ഞ ആഴ്ചയോടെ ബോളിവുഡ് സിനിമകൾക്കുള്ള വിലക്ക് നീക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അന്തിമ നടപടി മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുകയായിരുന്നു.

ഇന്ത്യയുമായി സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ബോളിവുഡ് സിനിമകൾക്ക് ഒക്ടോബർ മാസം മുതൽ പാക്കിസ്ഥാൻ വിലക്കേർപ്പെടുത്തിയത്. എന്നാൽ ബോളിവുഡ് സിനിമകളാണ് പാക്കിസ്ഥാനിലെ തീയറ്ററുകളുടെ വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button