ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നു ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കേണ്ടെന്ന കോണ്‍ഗ്രസിന്റെ വാദം പൊളിയുന്നു. നിലവിലെ അംഗം നിര്യാതനായാല്‍ സാധാരണഗതിയില്‍ നിയമസഭയിലും പാര്‍ലമെന്റിലും സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതാണ് കീഴ് വഴക്കം. എന്നാല്‍ ബജറ്റ് അവതരണം പോലുള്ള സുപ്രധാന നടപടിക്രമം ഉള്ളപ്പോള്‍ അന്തരിച്ച അംഗത്തിനു അനുശോചനം രേഖപ്പെടുത്തിയശേഷം സഭാ നടപടികള്‍ തുടരാമെന്നാണ് കീഴ്‌വഴക്കം. 1954ല്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍ക്കാരിലെ ഒരു സഹമന്ത്രി ബജറ്റ് അവതരണത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് അന്തരിച്ചപ്പോഴും ബജറ്റ് മാറ്റിവയ്ക്കാതെ അവതരിപ്പിച്ചിരുന്നു. ഇക്കാര്യം പാര്‍ലമെന്ററി വിദഗ്ധര്‍ ധനമന്ത്രിയെയും പ്രധാനമന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ട്. അതേസമയം 1954ലും 1974ലും സമാന സാഹചര്യമുണ്ടായിരുന്നതായും സഹമന്ത്രിമാര്‍ മരിച്ചപ്പോള്‍പോലും ബജറ്റ് മാറ്റിയില്ലെന്നും കേന്ദ്രസര്‍ക്കാരും പ്രതികരിച്ചിട്ടുണ്ട്.
Post Your Comments