മുംബൈ: കാമുകനോടൊപ്പം ഒളിച്ചോടുന്നതിനുള്ള പണം കണ്ടെത്താന്‍ വേണ്ടി യുവതി അഞ്ച് വയസുകാരനെ തട്ടിക്കൊണ്ട് പോയ യുവതി പിടിയിൽ. മുംബൈ സ്വദേശിനിയായ പുഷ്പ കത്താരിയ എന്ന യുവതിയാണ് പിടിയിലായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മാതാപിതാക്കളിൽ നിന്നും ഇവർ 2 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് മാതാപിതാക്കൾ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പുഷ്പയെ പിടികൂടുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോകാനും, മോചനദ്രവ്യം ആവശ്യപ്പെടാനും ഇവര്‍ക്ക് പ്രചോദനമായത് സ്ഥിരമായി കണ്ടുകൊണ്ടിരുന്ന കുറ്റാന്വേഷണ പരമ്പരകളാണെന്നാണ് റിപ്പോർട്ട്. പോളിംങ് ഏജൻറ് എന്ന വ്യാജേന മറ്റുള്ളവരില്‍ നിന്നും ശേഖരിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് യുവതി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്.
Post Your Comments