SportsTennis

വിരമിക്കൽ അഭ്യൂഹം : പ്രതികരണവുമായി റോജർ ഫെഡറർ

ഇത്തവണത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ വിജയത്തിന് ശേഷം താൻ വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി റോജർ ഫെഡറർ. താൻ വിരമിക്കില്ലെന്നും അടുത്ത ഓസ്‌ട്രേലിയന്‍ ഓപ്പണിലും കളിക്കുമെന്നു ഫെഡറര്‍ പറഞ്ഞു. “അടുത്ത വര്‍ഷം മെല്‍ബണില്‍ കളിച്ചില്ലെങ്കിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലെ അഞ്ചാം കിരീടം തന്നെ സന്തോഷവാനാക്കിയെന്ന റോജര്‍ ഫെഡററിന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ അഭ്യൂഹങ്ങള്‍ക്ക് വഴി തെളിച്ചത്.

അതേസമയം ഐതിഹാസിക നേട്ടത്തിന്റെ അടുത്ത ദിവസം തന്നെ അഭ്യൂഹങ്ങളെല്ലാം തള്ളിയ ഫെഡറര്‍ 2018ലും ഓസ്‌ട്രേലിയന്‍ ഓപ്പണിനുണ്ടാകുമെന്ന് അറിയിച്ചു. ലോക റാങ്കിംഗില്‍ പതിനേഴാമനായ ഫെഡറർ വിജയത്തോടെ ആദ്യ പത്തില്‍ തിരിച്ചെത്തിയ ശേഷമാണ് മടങ്ങുന്നത്.

എടിപി പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരം ഇപ്പോൾ പത്താം സ്ഥാനത്താണ് ഫെഡറർ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ തോറ്റെങ്കിലും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ റാഫേല്‍ നദാൽ ആറാം റാങ്കിലേക്ക് ഉയര്‍ന്നു.

shortlink

Post Your Comments


Back to top button