പാമ്പാടി: പാമ്പാടി കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി ജിഷ്ണു പ്രെണോയ് കോപ്പിയടിച്ചിരുന്നതായി ആവർത്തിച്ച് നെഹ്റു കോളേജ് മാനേജ്മെന്റ്. മനുഷ്യാവകാശ കമ്മീഷൻ ഇന്ന് കോളേജിൽ പരിശോധന നടത്തവേ ആണ് കോളേജ് നിലപാടിൽ ഉറച്ച് നിന്നത് . ജിഷ്ണുവിനെ കോളേജ് അധികൃതർ മർദ്ദിച്ചിട്ടില്ല. കുട്ടിയുടെ ഭാവിയെക്കരുതിയാണ് മേൽ നടപടികൾ സ്വീകരിക്കാതിരുന്നത്. മറ്റ് ആരോപണങ്ങൾ അടിസ്ഥന രഹിതമാണെന്നും കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.
Post Your Comments