കൃത്യമായി കക്കൂസ് ഉപയോഗിക്കുന്നവര്‍ക്ക് അങ്ങോട്ട് കാശ് കൊടുക്കുമോ? കേള്‍ക്കുമ്പോള്‍ ചിരിവരുമെങ്കിലും അത്തരം ഒരു പദ്ധതിയും രാജ്യത്ത് നടപ്പാക്കുന്നുണ്ട്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ഥിരമായി കക്കൂസ് ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 2500 രൂപ വീതം നല്‍കുമെന്ന് ബാര്‍മര്‍ ജില്ലാ കളക്ടര്‍ സുധീര്‍ ശര്‍മ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നു. രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജോത്പാദന കമ്പനികളിലൊന്നായ കെയ്‌റന്‍ ഇന്ത്യ, ഗ്രാമീണ വികസന സഭ, ജില്ലാ ഭരണകൂടം എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി. പദ്ധതി പ്രഖ്യാപനത്തിനിടെ തുടര്‍ച്ചയായി കക്കൂസ് ഉപയോഗിച്ച് മാതൃകയായ എട്ട് കുടുംബങ്ങള്‍ക്കു 2500രൂപയുടെ ചെക്കും കളക്ടര്‍ കൈമാറി.
Post Your Comments