KeralaNewsIndia

ഹൃദയാഘാതം: ഇ-അഹമ്മദിന്റെ നില അതീവ ഗുരുതരം

ന്യൂഡല്‍ഹി• ഹൃദയാഘാതത്തെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ മുന്‍ കേന്ദ്രമന്ത്രിയും മലപ്പുറം എം.പിയുമായ ഇ.അഹമ്മദിന്റെ നില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെയാണ് അഹമ്മദ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ  അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില കഴിയുന്ന അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിദഗ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ചികിത്സിക്കാനായി എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button