തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരം തുടരുന്ന ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെ സി.പി.ഐ നേതാക്കള്‍ സന്ദര്‍ശിച്ചു.
പേരൂര്‍ക്കടയിലെ സത്യഗ്രഹ സമരവേദിയിലെത്തി സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എന്നിവരാണ് മുരളീധരനെ സന്ദര്‍ശിച്ചത്. മുരളീധരന്‍ നടത്തുന്ന നിരാഹാര സമരത്തിനു മുഴുവന്‍ പിന്തുണയും നല്‍കുന്നതായി സി.പി.ഐ നേതാക്കള്‍ വ്യക്തമാക്കി
Post Your Comments