നെഹ്‌റു പാമ്പാടി എഞ്ചിനീയറിംങ് കോളേജ്, ടോംസ് കോളേജ്, ലോ അക്കാദമി എന്നി കോളേജുകൾക്ക് പിന്നാലെ ഒരു പുതിയ കോളേജും വിവാദങ്ങളുടെ പട്ടികയിൽ ഇടം പിടയ്ക്കാൻ ഒരുങ്ങുന്നു. മുന്‍മന്ത്രി മഞ്ഞളാംകുഴി അലിയുടെ ഉടമസ്ഥതയിലുള്ള ജെമ്സ്സ് കോളേജിലാണ് പുതിയ ഒരു വിവാദത്തിന് തിരി തെളിഞ്ഞിരിക്കുന്നത്.
ജെമ്സ്സ് കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ മുന്‍മന്ത്രിയുടെ ബന്ധു മദ്യപിച്ച് തോക്കുമായി കയറി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട് എസ്സ്.എഫ്.ഐ നാളെ മുതൽ ആരംഭിക്കുന്ന പ്രക്ഷോഭ സമരത്തെ പറ്റിയുള്ള അറിയിപ്പ് സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുന്നു.
Post Your Comments