KeralaNews

കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച പത്താം ക്ലാസുകാരിക്ക് വധഭീഷണി

കൊലപാതക രാഷ്ടീയത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് വധഭീഷണി. തൃശൂര്‍ ആള്‍ത്താറ്റ് ഹോളി ക്രോസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സ്‌നേഹ ബഷീറിനെയാണ് കാറിലെത്തിയ ഒരു സംഘം ആളുകള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

ഞായറാഴ്ച്ച ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരുമ്പോൾ കാറിലെത്തിയ സംഘം സ്നേഹയുടെ അടുത്ത് വന്ന് കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടത് നീയല്ലേ എന്നും ഇനിയിതാവര്‍ത്തിച്ചാല്‍ കൊന്ന് കളയും എന്നും ഭീഷണിപ്പെടുത്തി. നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറും കലാകാരനുമായ ബഷീറിന്റെ മകളാണ് സ്‌നേഹ. കഴിഞ്ഞ ഒക്ടോബറിലാണ് ബഷീറിന്റെ ലോകം എന്ന പേജില്‍ നിന്നും ചോരയുടെ മണമുള്ള ഹര്‍ത്താല്‍ എന്ന വീഡിയോയിലൂടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സ്നേഹ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button