ദോഹ: ഖത്തറിന്‍െറ ചരിത്രത്തിലാദ്യമായി ഹമദ് തുറമുഖത്തെ ഷാങ്ഹായുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കടല്‍പ്പാത തുറന്നു. ചൈനയുടെ സാമ്പത്തിക തലസ്ഥാനമാണ് ഷാങ്ഹായു. പുതിയ സേവനം ഹമദ് തുറമുഖത്തെ പ്രാദേശികമായും അന്തര്‍ദ്ദേശീയമായും വളര്‍ത്തുന്നതിനുള്ള ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് തുടങ്ങിയതെന്ന് ഖത്തര്‍ പോര്‍ട്ട്സ് മാനേജ്മെന്‍റ് കമ്പനിയായ മുആനി ഖത്തര്‍ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിലെ മുന്ദ്ര പോര്‍ട്ട് വഴി ലോകം മുഴുവൻ നേരിട്ട് കണക്ഷനുകളുള്ളതിനാല്‍ രാജ്യത്തെ വര്‍ധിച്ചു വരുന്ന കയറ്റുമതി വിപണിയെ സഹായിക്കാന്‍ ഇതുമൂലം സാധിക്കും. ഇത്തരമൊരു സ്ഥിര സേവനം ആരംഭിച്ചതിൽ അഭിമാനമുള്ളതായി മുആനി ഖത്തറിന്‍െറ സി.ഇ.ഒ അബ്ദുല്ല അല്‍ ഖാന്‍ജി പറഞ്ഞു. ഇതോടെ കപ്പലുകൾക്ക് ദോഹയില്‍ നിന്ന് ഷാങ്ഹായിലത്തൊന്‍ 20 ദിവസം കൊണ്ട് സാധിക്കും. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനങ്ങള്‍ വികസിപ്പിക്കാനും മെച്ചപ്പെടുത്താനും തങ്ങള്‍ തുടര്‍ച്ചയായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം 5 നു MSC ELMA FK701A എന്ന കപ്പൽ പുതിയ പാതയിലൂടെ ആദ്യമായി ഷാങ്ഹായില്‍ നിന്നും യാത്ര പുറപ്പെട്ടു. ഇത് 26ന് ഹമദ് തുറമുഖത്തത്തെി. കൂടാതെ ഹമദ് പോര്‍ട്ട് പ്രതിവര്‍ഷം കൈകാര്യം ചെയ്തിരുന്ന ഷിപ്പുകളുടെ എണ്ണം 2 മില്യൺ ആയിരുന്നു. അത് ഇപ്പോൾ 7 മില്യണായി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്തെ തുറമുഖങ്ങളാണ് ഖത്തറിന്റെ വികസനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നത്.
Post Your Comments