NewsIndia

ഹിന്ദു വിവാഹം പവിത്രമായ പ്രതിജ്ഞ- ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി•ഹിന്ദു നിയമപ്രകാരമുള്ള വിവാഹം പവിത്രമായ പ്രതിജ്ഞയാണെന്നും അതൊരു കരാറല്ലെന്നും ഡല്‍ഹി ഹൈക്കോടതി. തന്നെ നിയമപരമായി വിവാഹം കഴിച്ച ഭാര്യയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

സ്ത്രീ ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്ന, സിറ്റി സര്‍ക്കാര്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്നയാള്‍ മരിച്ചതിനാല്‍ ആശ്രിതനിയമനത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി തന്നെ നിയമപരമായി വിവാഹം കഴിച്ച ഭാര്യയായി അംഗീകരിക്കണമെന്നും മെഡിക്കല്‍ സൂപ്രണ്ടിന് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു അവരുടെ ആവശ്യം.

ഭര്‍ത്താവിന് ആദ്യ ഭാര്യയുമായി ബന്ധം നിലനില്‍ക്കുമ്പോള്‍തന്നെ വിവാഹപത്രത്തിന്റേയും സത്യവാങ്മൂലത്തിന്റേയും ബലത്തില്‍ ഹര്‍ജിക്കാരിയെ വിവാഹം ചെയ്തത് നിയമ പ്രകാരമല്ലെന്ന് ജസ്റ്റിസ് പ്രതിഭ റാണി വ്യക്തമാക്കി.

1990 ലാണ് ഹര്‍ജിക്കാരി വിവാഹം കഴിക്കുന്നത്. 94 ല്‍ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ മരിച്ചു. 1997 മേയ് 11 ന് ഭര്‍ത്താവും മരിച്ചു. തുടര്‍ന്ന് ആശ്രിതനിയമനത്തിന് അപേക്ഷിച്ചപ്പോഴാണ് നിയമക്കുരുക്കുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button