പീപ്പിൾ ചാനലിൽ ലക്ഷ്മി നായരെ പിന്തുണച്ച് ഇടത് നിരീക്ഷകന്റെ അസഭ്യവര്‍ഷം ; സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുന്നു
കൈരളി പീപ്പിൾ ചാനലിൽ ലോ അക്കാദമി കോളെജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പിന്തുണച്ച് അസഭ്യവര്‍ഷം നടത്തിയ ഇടതു നിരീക്ഷകൻ ഫക്രുദീൻ അലിക്കെതിരെ രൂക്ഷ വിമര്‍ശനം.ലക്ഷ്മി നായരെ അനുകൂലിച്ചുളള ഫക്രുദ്ദീന്റെ നിരീക്ഷണങ്ങളും അസഭ്യവര്‍ഷവുമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. ലക്ഷ്മി നായരുടെ വസ്ത്ര ധാരണ രീതിയും കുക്കറി ഷോയും വെച്ചാണ് ഓരോരുത്തന്‍മാര്‍ ഫെയ്‌സ്ബുക്കില്‍ അലക്കുന്നത്. എന്ത് ധാര്‍മ്മികമായ മര്യാദയാണിത്. ആത്മാഭിമാനമുളള സ്ത്രീയെ സരിത നായരെ പോലെ മറ്റൊരു നായര്‍ എന്നുപറഞ്ഞാണ് വിമര്‍ശനങ്ങള്‍ എന്നിങ്ങനെയായിരുന്നു ചര്‍ച്ചയില്‍ ഫക്രുദ്ദീന്‍ സംസാരിച്ച് തുടങ്ങിയത്.
ഇതിനിടെ ഇടപെട്ട വ്യക്തിയോടാണ് ഫക്രുദ്ദീന്‍ നിനക്കൊന്നും വസ്തുനിഷ്ഠമായി പറയാന്‍ അറിയില്ലെന്ന് ഉറക്കെ സംസാരിച്ച് തട്ടിക്കയറുന്നത്. താനാരുവാ, ഉഡായിപ്പ്, ഊച്ചാളി എന്നിങ്ങനെ എതിര്‍ത്തുവന്നയാള്‍ക്കെതിരെ അസഭ്യവര്‍ഷം ഏറെനേരം തുടര്‍ന്ന ശേഷമാണ് വാര്‍ത്താ അവതാരകന്‍ ചര്‍ച്ചയില്‍ ഇടപെടുന്നതും. ചര്‍ച്ചയില്‍ ഫക്രുദ്ദീന്‍ അലി മദ്യപിച്ചാണ് പങ്കെടുത്തതെന്നും അതിനാലാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും ധാരാളം വിമര്‍ശനങ്ങളാണ് ഫെയ്‌സ്ബുക്കില്‍ ഉയരുന്നത്
Post Your Comments