ബെംഗളൂരു: രാഷ്ട്രീയ നേതാക്കളെയും പ്രവര്ത്തകരെയുമല്ല, മാനേജര്‍മാരെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസിന് ആവശ്യമെന്ന് പാര്‍ട്ടി വിട്ട കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ്.എം. കൃഷ്ണ. പാര്‍ട്ടിക്ക് തന്നെ വേണ്ട. പ്രായക്കൂടുതല്‍ നിമിത്തമാണ് തന്നെ പാര്‍ട്ടിക്കു വേണ്ടാതായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ച് ജയിച്ചിട്ടുണ്ട്. ചിലപ്പോള്‍ പരാജയപ്പെട്ടിട്ടുമുണ്ട്. തന്റെ നിലപാടനുസരിച്ച് പ്രായം ഒരു മാനസികനില മാത്രമാണ്.
അതൊരു മാനദണ്ഡമാക്കേണ്ടതില്ല. ചെറുപ്പക്കാരായ പലരും ഇപ്പോഴും ഉല്സാഹവാന്മാരല്ല. 2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങിയപ്പോള്‍ ആരും തന്റെ പ്രായത്തെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നില്ലെന്നും എസ്.എം. കൃഷ്ണ പറഞ്ഞു. അടുത്ത പദ്ധതി കുടുംബത്തോടും സുഹൃത്തുക്കളോടും ആലോചിച്ചുമാത്രമേ തീരുമാനിക്കുകയുള്ളൂവെന്നും രാഷ്ട്രീയത്തില്‍നിന്നു വിരമിക്കില്ലെന്നും കൃഷ്ണ പറഞ്ഞു.
Post Your Comments