ന്യൂഡല്‍ഹി•പുതിയ നിറത്തിലും ഡിസൈനിലും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായി 1,000 രൂപ നോട്ട് ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യവാരമോ പുതിയ നോട്ടുകള്‍ കറന്‍സി ചെസ്റ്റുകളില്‍ എത്തുമെന്നാണ് സൂചന. 500, 1000 നോട്ടുകള്‍ അസാധുവാക്കിയ ശേഷം പുറത്തിറക്കിയ 2000 നോട്ടുകള്‍ കൊണ്ട് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കിയാണ് പുതിയ നടപടി.
2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി 2000 നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
നോട്ടുകള്‍ കറന്‍സി ചെസ്റ്റുകളില്‍ എത്തിക്കാന്‍ റിസര്‍വ് ബാങ്ക് എയർ കാർഗോ ചാർട്ടർ സർവീസ് ലഭ്യമാക്കുന്നവരിൽനിന്നു ടെൻഡർ ക്ഷണിച്ചിരുന്നു. ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരുവിലെയും ബംഗാളിലെ സാൽബോണിയിലെയും പ്രസുകളിൽനിന്ന് ആയിരത്തിന്റെ നോട്ടുകൾ വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നാളെയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ആയിരത്തിന്റെ നോട്ടുകള്‍ വരുന്നതോടെ പണമിടപാടുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Post Your Comments