യു.എ.ഇ : അയൽവാസിയുടെ ചതി. ആദ്യമായി ജോലി കിട്ടി ദുബായിയിൽ എത്തിയ യുവാവ് ജയിലിൽ. അയല്‍വാസി ഏല്‍പ്പിച്ച നിരോധിത മരുന്നുകൾ അടങ്ങിയ പാര്‍സല്‍ പൊതിയാണ് യുവാവിനെ തടവിലാക്കിയത്. ഹൈദരാബാദിലെ ചന്ദ്രയാന്‍ഗുട്ട സ്വദേശിയായ ഹബീബ് മുഹമ്മദിനെയാണ് (25) പൊതിയിലെ മരുന്നുകള്‍ രാജ്യത്ത് നിരോധിച്ചതാണെന്ന് ചൂണ്ടി കാട്ടി ദുബൈ പോലീസ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഹബീബ് ദുബൈയില്‍ അറസ്റ്റിലായതോടെ പാര്‍സല്‍ ഏല്പിച്ച അയല്‍വാസിയും , ദുബൈയില്‍ പാര്‍സല്‍ വാങ്ങാന്‍ എത്തുമെന്ന് പറഞ്ഞ രണ്ടു പേരും ഇപ്പോൾ ഒളിവിലാണ്.
ട്രാന്‍സ്പോര്‍ട്ട് സ്ഥാപനത്തില്‍ ജോലി ലഭിച്ച ഹബീബ് എമിറേറ്റ്സ് വിമാനത്തിലാണ് ദുബൈയിലെത്തിയത്. പാര്‍സലില്‍ മരുന്നുകളാണെന്നും, ഇതുവാങ്ങാന്‍ ദുബൈ എയര്‍പോര്‍ട്ടില്‍ രണ്ടു പേര് എത്തുമെന്നും അയല്‍വാസി പറഞ്ഞിരുന്നു. നിരോധിച്ച മരുന്നുകളാണ് കൈയിലുള്ളതെന്ന് ഹബീബോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. അതോടൊപ്പം ഹബീബിന്റെ ബന്ധുക്കളുടെ പരാതി ലഭിച്ചതായി ചന്ദ്രയാന്‍ ഗുട്ടി പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ പ്രകാശ് റെഡ്ഡി പറഞ്ഞു. ദുബൈ പോലീസുമായി ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും, ഇക്കാര്യത്തില്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments